Section

malabari-logo-mobile

ഈ വര്‍ഷം പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം; എ പ്ലസ് കൂടുതൽ മലപ്പുറം ജില്ലയില്‍

HIGHLIGHTS : 82.95 percent pass in Plus Two exam this year; A plus more in Malappuram district

തിരൂവനന്തപുരം : ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 82.95 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 83.87 ശതമാനമായിരുന്നു വിജയം.

432436 പേരെഴുതിയ പരീക്ഷയില്‍ 3,12,005 പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ് വിജയ ശതമാനം. 33815 പേര്‍ ഫുള്‍ എ പ്ലസ് നേടി. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലും (87.55)കുറവ് പത്തനംതിട്ട ജില്ല (76.59)യിലുമാണ്. ജൂണ്‍ 21 മുതല്‍ സേ പരീക്ഷ നടത്തും.വിഎച്ച്എസ്സിയില്‍ 78.39 ശതമാനമാണ് വിജയം .

sameeksha-malabarinews

77 സ്കുളുകൾ 100 ശതമാനം വിജയം നേടി. അതിൽ സർക്കാർ സ്കൂൾ 8, എയ്ഡഡ് 25. അൺ എയിഡഡ് 32, സ്പെഷ്യൽ സ്കുർ 12 എന്നിങ്ങനെയാണ് വിജയം. സയൻസ്‌ ഗ്രൂപ്പിൽ 87.31  ശതമാനവും ഹുമാനിറ്റീസിൽ 7I.93 ശതമാനവും കൊമേഴ്‌സിൽ 82.75 ശതമാനവുമാണ്‌ വിജയം. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയതും എ പ്ലസ് കൂടുതൽ ലഭിച്ചതും മലപ്പുറം ജില്ലയിലാണ്. എറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് വയനാട് ജില്ലയിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!