Section

malabari-logo-mobile

ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238;പരിക്കേറ്റവര്‍ ആയിരം പിന്നിട്ടു

HIGHLIGHTS : 238 killed in train accident in Odisha; injured cross 1,000

ഭുവനേശ്വര്‍: ഒഡീഷയിലെ ബലാസോര്‍ ജില്ലയിലുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവര്‍ 283 ആയി. പരിക്കേറ്റവര്‍ ആയിരം കഴിഞ്ഞതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അപകടസ്ഥലം സന്ദര്‍ശിച്ചു. അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അദേഹം വിലയിരുത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദേഹം വ്യക്തമാക്കി. ഇന്ത്യകണ്ട ഏറ്റവും വലി ദുരന്തമാണിതെന്ന് അദേഹം പറഞ്ഞു.

sameeksha-malabarinews

ദുരന്തം സംബന്ധിച്ച് വിലയിരുത്തലുകള്‍ക്കായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ഒഡീഷയിലെ ബാലേശ്വര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപമാണ് മൂന്ന് ട്രെയിനുകള്‍ ഇന്നലെ രാത്രി ഏഴു മണിയോടടുത്ത് കൂട്ടിയിടിച്ച് പാളംതെറ്റിയത്. ഷാലിമാറില്‍നിന്ന് ചെന്നൈയിലേക്ക് പോയ കോറമാണ്ടല്‍ എക്സ്പ്രസും ബെംഗളുരു-ഹൌറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും ഒരു ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഭുവനേശ്വര്‍ നിന്നും ഏതാണ്ട് 175 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് 14 ട്രെയിനുകള്‍ റദ്ദാക്കി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!