പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 23 വര്‍ഷം കഠിന തടവ്

പെരിന്തല്‍മണ്ണ: മാനസികവെല്ലുവിളി നേരിടുന്ന പതിമൂന്നുകാരിയെ പലതവണ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിയ്ക്ക് 23 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ ഷവും രണ്ടുമാസവും അധിക തടവ് അനുഭവിക്കണം.

2021ല്‍ കൊളത്തൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പാങ്ങ് അയ്യത്തന്‍പാറ കെളമ്പ്രത്തൊടി ഗിരീഷി (48)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്‌ലി എസ് സുരജ് ശിക്ഷിച്ചത്.

പ്രതി 2016ല്‍ അര്‍ധരാത്രി അതിജീവിതയുടെ വീടിന്റെ ഓട് പൊളിച്ചിറങ്ങി പീഡിപ്പിക്കുകയും 2018 മെയ് വരെ പലദിവസങ്ങളിലും പീഡനം തുടര്‍ന്നെന്നുമാണ് കേസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top