
തേഞ്ഞിപ്പലം: ബസ് തട്ടി നിര്‍മാണത്തിലിരിക്കുന്ന കലുങ്കിലേക്ക് വീണ് വിദ്യാര്‍ഥിനിക്ക് സാരമായി പരിക്കേറ്റു. ചേളാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഹന ഫാത്തിമ ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചക്ക് 12.45ഓടെ മേലെ ചേളാരിയിലാണ് അപകടം. ഹന ഫാത്തിമയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി മേലെ ചേളാരിയില്‍ നടക്കുന്ന കലുങ്ക് നിര്‍മാണം വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ദുരിതമാകുകയാണ്.
വാഹനം വന്നാല്‍ മാറിനില്‍ക്കാന്‍ പോലും കഴിയുന്നില്ല. മാറിനില്‍ക്കാന്‍ ശ്രമിച്ചാല്‍ കലുങ്കില്‍ വീഴുന്ന സ്ഥിതിയാണ്. എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




