
തിരൂര്‍: തിരൂര്‍-താനൂര്‍ റോഡില്‍ വലിയ പാടത്ത് നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട കാറിലും സ്‌കൂട്ടറിലും ഇടിച്ച് തട്ടുകടയിലേക്ക് പാഞ്ഞു കയറി. യാത്രക്കാരും തട്ടുകടയിലുണ്ടായിരുന്നവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടം. തൃശൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ഇന്നോവയാണ് അപകട പരമ്പര സൃഷ്ടിച്ചത്. വലിയപാടത്തെ തട്ടുകടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. പിന്നാലെ സമീപത്തുണ്ടായിരുന്ന സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയശേഷം തട്ടുകടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
കടയുടെ കൗണ്ടറിലിടിച്ചാണ് കാര്‍ നിന്നത്. കാറിലെയും സ്‌കൂട്ടറിലെയും യാത്രക്കാര്‍ ചായകുടിക്കാന്‍ കടയില്‍ കയറിയിരുന്നതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




