എറണാകുളം- ബംഗളൂരു വന്ദേ ഭാരത് 31 മുതല്‍

കൊച്ചി: എറണാകുളം- ബംഗളൂരു ബന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. ഈ മാസം 31നാണ് ആദ്യ സര്‍വീസ്. നിലവില്‍ ഓഗസ്റ്റ് 25 വരെയാണ് ട്രെയിന്‍ ഓടിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഓഗസ്റ്റ് 1 മുതല്‍ 26 വരെയാണ്.

എറണാകുളത്തു നിന്നു ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും (06001), ബംഗളൂരുവില്‍ നിന്നു വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലും (06002) ആയിരിക്കും സര്‍വീസ്. എറണാകുളത്തു നിന്നു ഉച്ചയ്ക്ക് 12.50നു യാത്ര തിരിച്ചു രാത്രി 10നു ബംഗളൂരുവില്‍ എത്തും. ബംഗളൂരുവില്‍ നിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്ക് 2.20നു എറണാകുളത്ത് എത്തും.

തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പുര്‍, ഈറോഡ്, സേലം എന്നിവയാണ് സ്റ്റോപ്പുകള്‍. 8 കോച്ചുള്ള റാക്കാണ് ഓടിക്കുന്നത്. ചൊവ്വാഴ്ചകളില്‍ എറണാകുളത്താകും ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍. യാത്രക്കാരുടെ തിരക്കു മാനിച്ചാണ് തീരുമാനമെന്നു ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top