Section

malabari-logo-mobile

2000 രൂപയുടെ നോട്ട് നിരോധനം;കര്‍ണാടകയിലെ വന്‍ തോല്‍വി മറയ്ക്കാന്‍;എം കെ സ്റ്റാലിന്‍

HIGHLIGHTS : 2000 rupee note ban; to cover the huge defeat in Karnataka; MK Stalin

2000 രൂപയുടെ നോട്ട് നിരോധിച്ചിരിക്കുന്നത് കര്‍ണാടകയിലെ വന്‍ തോല്‍വി മറയ്ക്കാന്‍ വേണ്ടിയാണെന്ന് എം കെ സ്റ്റാലിന്‍. 500 സംശയങ്ങള്‍, 1000 ദുരൂഹതകള്‍, 2000 തെറ്റുകള്‍, കര്‍ണാടയിലെ തോല്‍വി മറയ്ക്കാനായി ഒറ്റവഴിയെന്ന് എം കെ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
#2000note,#demonetisaton എന്നീ ഹാഷ്ടാഗുകളോടെയാണ് സ്റ്റാലിന്‍ കറന്‍സി പിന്‍വലിച്ചതിനെതിരെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആര്‍ബിഐ കഴിഞ്ഞദിവസമാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. നിലവില്‍ രണ്ടായിരത്തിന്റെ നോട്ട് കൈവശമുള്ളവര്‍ 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം. മെയ് 23 മുതല്‍ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും.

sameeksha-malabarinews

ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പിലാക്കില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!