അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍;കെ സുധാകരന്‍

തിരുവനന്തപുരം:ഇടതുപക്ഷ സര്‍ക്കാരല്ല, കമ്മീഷന്‍ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അരി ചാമ്പാന്‍ അരിക്കൊമ്പനും ചക്ക ചാമ്പാന്‍ ചക്കക്കൊമ്പനുമുണ്ടെങ്കില്‍ കേരളം ചാമ്പാന്‍ ഇറങ്ങിയിരിക്കുന്നത് ഇരട്ടച്ചങ്കനാണെന്നും മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരന്‍ പറഞ്ഞു. കേരളത്തിലെ പോലീസ് അങ്ങേയറ്റം നിഷ്‌ക്രിയമായി മാറിയിരിക്കുകയാണെന്ന് അദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ടുള്ള യുഡിഎഫ് സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.നിലവിലെ സമരത്തിന് സമാധാനത്തിന്റെ മുഖമാണെന്നും എല്ലായിപ്പോഴും യുഡിഎഫ് സമാധനത്തിന്റെ പ്രവാചകന്മാരായി നില്‍ക്കില്ലെന്നും കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

ഡോ.വന്ദനയുടെ കൊലപാതകത്തിലും താനൂരിലെ ബോട്ടപകടത്തിന്റെയും ഉത്തരവാദി സര്‍ക്കാരണെന്നും കേരളത്തിലേക്ക് വന്‍തോതിലാണ് ലഹരിയൊഴുകുന്നത് ഹൈസ്‌കൂള്‍ തത്തില്‍പോലും ചരസ് വില്‍പ്പന നടക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top