തിരുവനന്തപുരം: യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്ലിംലീഗ് നേതാവ് എം കെ മുനീര്‍ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിച്ച് കൊണ്ടിരിക്കേയായിരുന്നു സംഭവം. കുഴഞ്ഞ് വീഴാന്‍ തുടങ്ങിയപ്പോഴേക്കും വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍ അദേഹത്തെ താങ്ങിപ്പിടിച്ച് കസേരയില്‍ ഇരുത്തി.
കനത്ത ചൂടിനെ തുടര്‍ന്നുണ്ടായ നിര്‍ജലീകരണത്തെ തുടര്‍ന്നാണ് കുഴഞ്ഞ് വീണതെന്നാണ് വിവരം. അദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് വിവരം.
കുറച്ച് നേരം വേദിയില്‍ ഇരുന്ന ശേഷം മുനീര്‍ വീണ്ടും പ്രസംഗം തുടര്‍ന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



