Section

malabari-logo-mobile

ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം

HIGHLIGHTS : 20 killed by lightning in Gujarat

അഹമ്മദാബാദ്:ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച സംസ്ഥാനത്തുണ്ടായ തീവ്ര കാലാവര്‍ഷക്കെടുതിയിലാണ് മരണം സംഭവിച്ചതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ദാഹോദില്‍ നാല് പേര്‍, ബറൂച്ചില്‍ മൂന്ന് പേര്‍, താപിയില്‍ രണ്ട് പേര്‍, അഹമ്മദാബാദ്, അമ്രേലി, ബനസ്‌കന്ത, ബോട്ടാഡ്, ഖേദ, മെഹ്സാന, പഞ്ച്മഹല്‍, സബര്‍കാന്ത, സൂറത്ത്, സുരേന്ദ്രനഗര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതമാണ് മരണം സംഭവിച്ചത്.

സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ദുഃഖം രേഖപ്പെടുത്തി.സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ദുഃഖം രേഖപ്പെടുത്തി.
‘ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മോശം കാലാവസ്ഥയിലും ഇടിമിന്നലിലും നിരവധി ആളുകള്‍ മരിച്ച വാര്‍ത്തയില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ ദുരന്തത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് നികത്താനാവാത്ത നഷ്ടത്തില്‍ ഞാന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു,’ അമിത്ഷാ എക്സ് (മുമ്പ് ട്വിറ്റര്‍) പോസ്റ്റില്‍ പറഞ്ഞു.

sameeksha-malabarinews

ഗുജറാത്തില്‍ ഇന്ന് മുതല്‍ മഴയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!