പൊലീസിനെ അസഭ്യം പറഞ്ഞ 2 യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട് : റോഡരികില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോ ഗസ്ഥരെ അസഭ്യം പറഞ്ഞ യുവാ ക്കള്‍ പിടിയില്‍. നിലമ്പൂര്‍ കരുവാര ക്കുണ്ട് ചാലില്‍ ചുരക്കുത്ത് സി എ മു ഹമ്മദ് ഷഹാന്‍ (21), എരഞ്ഞിപ്പാലം മാളിയേക്കല്‍ വീട്ടില്‍ എം മുഹമ്മദ് യാദില്‍ അഫാന്‍ (23) എന്നിവരെയാ ണ് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ എസ് സജീവും സംഘവും അറസ്റ്റ് ചെയ്തത്.

വ്യാഴം പകല്‍ ഇരിങ്ങാടന്‍ പള്ളി ജങ്ഷനിലാണ് സംഭവം. കോവൂര്‍ ഭാ ഗത്തുനിന്ന് അമിതവേഗത്തില്‍ വന്ന ജീപ്പിന് കൈകാണിച്ച് പൊലീസ് നിര്‍ ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വാ ഹനം നിര്‍ത്താതെ യുവാക്കള്‍ പൊ ലീസിനെ അസഭ്യം പറഞ്ഞ് കടന്നുക ളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എന്‍ജിഒ ക്വാര്‍ട്ടേ ഴ്‌സിന് സമീപം ജീപ്പ് കണ്ടെത്തി ഇരു വരെയും പിടികൂടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top