ദുബായിലെ ഹോട്ടലില്‍ തീപിടുത്തം;2 പേര്‍ മരിച്ചു

ദുബായിലെ നൈഫിലെ ഹോട്ടലില്‍ തീപിടിത്തം.തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

തീപിടിത്തത്തിന്റെ വിവരം ലഭിച്ചയുടന്‍ ദുബായ് സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്നവരെയെല്ലാം ഒഴിപ്പിച്ചു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

 

Share news
error: Content is protected !!
Scroll to Top