രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്ന് 2 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ശനിയാഴ്ച രാത്രി മൂന്നുനില കെട്ടിടം തകർന്നു വീണ് രണ്ടുപേർ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ടാൽവണ്ടി മേഖലയിലാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കെട്ടിടത്തിൽ ഒരു റെസ്റ്റോറന്റ് പ്രവർത്തിക്കുകയായിരുന്നെന്ന് വിവരമുണ്ട്. ഈ റസ്റ്ററന്റിൽ എത്രപേർ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. ജീവനക്കാരെ കൂടാതെ ഭക്ഷണം കഴിക്കാനെത്തിയവരും ഉണ്ടായിരുന്നു എന്നാണ് അനുമാനം.

നിലവിൽ ഒമ്പത് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി മദൻ ദിലാവർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. വിവരമറിഞ്ഞയുടൻ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.

ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. തകർന്നുവീണ കെട്ടിടത്തിന്റെ സമീപത്തുള്ള കെട്ടിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നുണ്ടായ പ്രകമ്പനമാവാം കെട്ടിടത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top