കലാമേളക്കിടെ ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം, പൊലീസുകാരൻ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്ക്

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന പ്രശസ്തമായ സൂരജ്‍ക്കുണ്ട് അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം. കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. അപകടത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

യന്ത്ര ഊഞ്ഞാലിന്റെ സാങ്കേതിക തകരാറാണോ അതോ അമിതഭാരമാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. മേളയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top