
കാസര്‍കോട് കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പാലക്കി സ്വദേശി അസീസിന്റെ മകന്‍ അഫാസ് (9), ഹൈദറിന്റെ മകന്‍ അന്‍വര്‍ (11) എന്നിവരാണു മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാഷിഖ് എന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച അന്‍വറിന്റെ സഹോദരനാണ് ഹാഷിഖ്.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണു സംഭവം. മാണിക്കോത്ത് പഴയ പള്ളിയില്‍ പള്ളിക്കുളത്തിലാണ് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കുളത്തില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




