HIGHLIGHTS : 2 BRO officials killed in avalanche in 2 BRO officials killed in avalanche in Himachal
ഹിമാചല്‍ പ്രദേശിലെ ലാഹൗളിലെയും സ്പിതി ജില്ലയിലെ ചിക്കയ്ക്ക് സമീപം ഹിമപാതം. ഹിമപാതത്തില്‍ രണ്ട് തൊഴിലാളികള്‍ മരിക്കുകയും മറ്റൊരാള്‍ മഞ്ഞിനടിയില്‍ കുടുങ്ങിപ്പോകുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് ചിക്ക ഗ്രാമത്തില്‍ ഹിമപാതമുണ്ടായതെന്ന് അവര്‍ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും അടങ്ങുന്ന സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
നേപ്പാളില്‍ നിന്നുള്ള രാം ബുദ്ധയുടെയും ചമ്പയില്‍ നിന്നുള്ള രാകേഷിന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൂന്നാമത്തെ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിയായ പാസാങ് ചെറിംഗ് ലാമയെ (27) കാണാതായതായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.
താപനിലയും ദൂരക്കാഴ്ചയും കുറഞ്ഞതോടെ രാത്രിയോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കുകയുമായിരുന്നു.
MORE IN Latest News
