Section

malabari-logo-mobile

തുര്‍ക്കിയില്‍ അതിശക്തമായ ഭൂചലനം;നിരവധിപേര്‍ മരിച്ചു

HIGHLIGHTS : Strong earthquake in Turkey; many dead

തുര്‍ക്കി: മധ്യ തുര്‍ക്കിയിലും വടക്കുപടിഞ്ഞാറന്‍ സിറിയയിലും തിങ്കളാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. മഞ്ഞുവീഴ്ചയുള്ള പ്രദേശത്ത് കെട്ടിടങ്ങള്‍ തകര്‍ന്ന് നൂറുകണക്കിന് ആളുകള്‍ മരിച്ചതായണ് റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

440 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തുര്‍ക്കിയുടെ ദുരന്ത ഏജന്‍സി അറിയിച്ചു.
ഹമാ, അലപ്പോ, ലതാകിയ പ്രവിശ്യകളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

തുര്‍ക്കിയില്‍ 76 പേരും സിറയയില്‍ 42 പേരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നാണ് ഭൂചലനമുണ്ടായത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!