പതിനെട്ടാമത് മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം തിരൂരങ്ങാടിയില്‍

തിരൂരങ്ങാടി:പതിനെട്ടാമത് മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം 2025 സെപ്റ്റംബര്‍ 25,27 തീയതികളില്‍ തിരൂരങ്ങാടി എ ഡബ്ല്യു എച്ച് സ്‌പെഷ്യല്‍ സ്‌കൂളിലും, ഒ,യു, പി സ്‌കൂളിലുമായി നടത്താന്‍ സ്വാഗതസംഘം യോഗം തീരുമാനിച്ചു.

25 ന് ഓഫ് സ്റ്റേജ് മത്സരങ്ങള്‍ ചെമ്മാട് എ ഡബ്ല്യു എച്ച് ക്യാമ്പസില്‍ നടക്കും, 500 ഓളം ഭിന്നശേഷി പ്രതിഭകള്‍ മാറ്റുരക്കും, ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, മലപ്പുറം ഡി .ഡി. ഇ, പി, വി, റഫീഖ്, ഡി ഇ ഒ .കെ, ശശികുമാര്‍,പരപ്പനങ്ങാടി എ ഇ ഒ . പി, ബിന്ദു, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍,
സോനാ രതീഷ് ,സി പി, സുഹറാബി ,പി.സി. മുഹമ്മദ് കബീര്‍,സി.പി. സാദിഖ്, വി, കെ,ശോഭ, സി,സത്യഭാമ, ടി, വി,സിന്ദു, കെ,ബേബി, ലിജജെയിംസ് .ഒ, ഷൗഖത്തലി,
വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു, വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top