തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിട്ടപ്പോഴാണ് രാഹുല്‍ എത്തിയത്. തുടര്‍ന്ന് സഭ തീരുന്നതിന് മുന്നെ രാഹുല്‍ പുറത്തേറത്തേക്ക് പോവുകയും ചെയ്തു.
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ നിയമസഭയില്‍ എത്തിയത്.
സഭയ്ക്ക് പുറത്തിറങ്ങിയ രാഹുലിനെ എംഎല്‍എ ഹോസ്റ്റലിന് സമീപം വെച്ച് എസ്എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ മാറ്റിയ ശേഷമാണ് രാഹുലിന്റെ വാഹനം കടന്നുപോയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിമയസഭാസമ്മേളനത്തിന് എത്തിയാല്‍ പ്രത്യേകബ്ലോക്കിലായിരിക്കും ഇരുത്തുകയെന്ന് സ്പീക്കര്‍ എ എന്‍
ഷംസീര്‍ നേരത്തെ അറിയിച്ചിരുന്നു.
15 ാം കേരള നിയമസഭയുടെ 14 ാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. ഒക്ടോബര്‍ 10 വരെയാമ് സഭ ചേരുക. ഇന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, വാഴൂര്‍ സോമന്‍ എംഎല്‍എ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ച് സഭ പിരിയും.




