Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ മത്സര രംഗത്ത് 16 സ്ഥാനാര്‍ത്ഥികള്‍

HIGHLIGHTS : 16 candidates are contesting in Malappuram district

മലപ്പുറം മണ്ഡലത്തില്‍ രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു

മലപ്പുറം:നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മലപ്പുറം ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലായി എട്ട് വീതം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. മലപ്പുറം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ നസീഫ് പി.പി, എന്‍. ബിന്ദു എന്നിവരാണ് അവസാന ഘട്ടത്തില്‍ പത്രിക പിന്‍വലിച്ചത്. പൊന്നാനി മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നിലവില്‍ വന്നതോടെ അതത് വരാണാധികാരികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി.

sameeksha-malabarinews

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍

1. ഡോ. അബ്ദുള്‍ സലാം – ഭാരതീയ ജനതാ പാര്‍ട്ടി – താമര
2. ടി. കൃഷ്ണന്‍ – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന
3. ഇ.ടി മുഹമ്മദ് ബഷീര്‍ – ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് – ഏണി
4. വി. വസീഫ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) – ചുറ്റിക അരിവാള്‍ നക്ഷത്രം
5. പി.സി നാരായണന്‍ – ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി – വജ്രം
6. അബ്ദുള്‍സലാം s/o മുഹമ്മദ് ഹാജി – സ്വതന്ത്രന്‍ – ലാപ് ടോപ്പ്
7. നസീഫ് അലി മുല്ലപ്പള്ളി – സ്വതന്ത്രന്‍ – പായ് വഞ്ചിയും തുഴക്കാരനും
8. തൃശ്ശൂര്‍ നസീര്‍ – സ്വതന്ത്രന്‍ – ഹാര്‍മോണിയം

പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍

1. ഡോ. എം പി അബ്ദുസ്സമദ് സമദാനി – ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് – ഏണി
2. അഡ്വ. നിവേദിത – ഭാരതീയ ജനതാ പാര്‍ട്ടി – താമര
3. വിനോദ് – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന
4. കെ എസ് ഹംസ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) – ചുറ്റിക അരിവാള്‍ നക്ഷത്രം
5. അബ്ദുസമദ് മലയാംപള്ളി – സ്വതന്ത്രന്‍ – ഓടക്കുഴല്‍
6. ബിന്ദു w/o ദേവരാജന്‍ – സ്വതന്ത്ര – അലമാര
7. ഹംസ s/o മൊയ്തുട്ടി – സ്വതന്ത്രന്‍ – ഓട്ടോറിക്ഷ
8. ഹംസ കടവണ്ടി – സ്വതന്ത്രന്‍ – പ്രഷര്‍ കുക്കര്‍

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!