ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമേലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തില്‍ 11 പേരുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചമോലി ജില്ലയിലെ തപോവന്‍ പ്രദേശത്തെ റായിനി ഗ്രാമത്തിലാണ് മഞ്ഞുമലയിടിഞ്ഞ് പ്രളയമുണ്ടായത്.
മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തില്‍ നൂറിലേറെ പേരെ കാണാതായതാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി എത്രപേരെ കാണാതായി എന്നതിലും കൃത്യമായ റിപ്പോര്‍ട്ടില്ല.
അളകനന്ദ, ഋഷിഗംഗ,ദൗലിഗംഗ നദികളിലേക്ക് വെളളം ഒഴുകിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാവുകയായിരുന്നു. തപോവന്‍ വൈദ്യുത പദ്ധതി ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.
ദുന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ 2 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.




