പിന്‍വാതില്‍ നിയമനം;ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധം; കോഴിക്കോടും മലപ്പുറത്തും എംഎസ്എഫ് മാര്‍ച്ച്

തിരുവന്തപുരം: പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രിതിഷേധവുമായി എത്തിയ ഉദ്യോഗാര്‍ത്ഥികളില്‍ ഒരു വിഭാഗം ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാരുമായി പോലീസ് സംസാരിച്ചു രമ്യതയിലെത്തി ഇവിടെ നിന്നും മാറ്റി. തങ്ങള്‍ക്ക് അനുകൂലമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം എന്ന ആവശ്യമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉയര്‍ത്തിയത്.

അതെസമയം പിന്‍വാതില്‍ നിയമനം ആരോപിച്ച് എംഎസ്എഫ് മലപ്പുറത്തും കോഴിക്കോടും പ്രതിഷേധം നടത്തി. പ്രതിഷേധത്തിനിടെ കോഴിക്കോടും മലപ്പുറത്തും സംഘര്‍ഷമുണ്ടായി.

ഉദ്ഘാടത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് കലക്ട്രേറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ കോഴിക്കോട് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

മലപ്പുറം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഎസ്‌സി ഓഫീസിന് റീത്ത് സമര്‍പ്പിച്ച് പ്രവര്‍ത്തകര്‍ പ്രധിഷേധിച്ചു.

Share news
error: Content is protected !!
Scroll to Top