കൂടത്തായി കൊലപാതകം;ജോളിയുടെ ജാമ്യം സുപ്രീംകോടതി സ്‌റ്റേ ചയ്തു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവിന് സ്‌റ്റേ. സുപ്രീംകോടതിയാണ് സ്‌റ്റേ ചെയ്തത്.

കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം നല്‍കിയത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രതിയെ വിട്ടയച്ചിട്ടുണ്ടെങ്കില്‍ ഉടനെ കസ്റ്റഡിയില്‍ എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top