Section

malabari-logo-mobile

108 ആംബുലന്‍സ് തട്ടിപ്പില്‍ അന്വേഷണം നടത്തണം; വിഎസ്

HIGHLIGHTS : തിരു; 108 ആംബുലന്‍സിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്ന്

തിരു; 108 ആംബുലന്‍സിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്ന് വിഎസ്. ഇതിനായി ഉന്നതതല അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആംബുലന്‍സ് ജീവനക്കാരുടെ മിനിമം വേതനം ഉറപ്പാക്കണമെന്ന പരാതിയോട് മുഖം തിരിച്ചുനില്‍ക്കുന്ന സര്‍ക്കാര്‍ തട്ടിപ്പ് നടത്തുന്ന കമ്പനിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ നടത്തുന്ന കമ്പനിക്കാണ് വഴിവിട്ട് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഷാഫിമേത്തര്‍ കമ്പനിയുടെ ഡയറക്ടര്‍ അല്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം കളാവാണെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!