Section

malabari-logo-mobile

നിതാഖത്ത്; സമയപരിധി നാല് മാസത്തേക്ക് നീട്ടി

HIGHLIGHTS : സൗദി: നിതാഖത്ത് സമയപരിധി നാല് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനമായി. നവംബര്‍ നാലുവരെയാണ് കാലാവധി നീട്ടിയത്

സൗദി: നിതാഖത്ത് സമയപരിധി നാല് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനമായി. നവംബര്‍ നാലുവരെയാണ് കാലാവധി നീട്ടിയത്. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ അനുവദിച്ച മൂന്ന് മാസത്തെ ഇളവ് നാളെ അവസാനിക്കാനിരിക്കെയുണ്ടായ ഈ തീരുമാനം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ്.
അനധികൃത താമസക്കാരെ കണ്ടെത്താനായി കര്‍ശന പരിശോധനകളാണ് സൗദിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പുതുക്കിയ ഉത്തരവനുസരിച്ച് പ്രവാസികള്‍ക്ക് തങ്ങളുടെ രേഖകള്‍ നിയമാനുസൃതമാക്കാന്‍ നാലുമാസം സമയം ലഭിക്കും.

sameeksha-malabarinews

തിങ്കളാഴ്ച ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!