Section

malabari-logo-mobile

സരിത തിരുവഞ്ചൂരിനെ വിളിച്ച രേഖകള്‍ പുറത്ത്

HIGHLIGHTS : തിരു : സോളാര്‍ തട്ടിപ്പ് കേസില്‍ വിവാദങ്ങള്‍ സര്‍ക്കാറിനെ

തിരു : സോളാര്‍ തട്ടിപ്പ് കേസില്‍ വിവാദങ്ങള്‍ സര്‍ക്കാറിനെ വിട്ടൊഴിയുന്നില്ല. കേസിലെ പ്രതിയായ സരിത എസ് നായര്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സംസാരിച്ചതിന്റ രേഖകള്‍ പുറത്ത്.

തിരുവഞ്ചൂര്‍ രാധാകൃഷണന്റെ 9447018116 എന്ന നമ്പറിലേക്ക് സരിത ഒരാഴ്ചക്കിടെ നാല് തവണ വിളിച്ചെന്നാണ് രേഖകള്‍ പറയുന്നത്. നാല് മിനിറ്റിലധികം നീണ്ടുനില്‍ക്കുന്ന സംഭാഷണങ്ങളാണ് നടന്നതെന്നാണ് കണ്ടെത്തിയത്.

sameeksha-malabarinews

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നിശ്ചയിച്ച് ശ്രീധരന്‍ നായര്‍ക്ക് അയച്ച ഇ മെയിലാണ് പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 9 ന് രാത്രി 8 മണിക്ക് ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് സമയം ലഭിച്ചു എന്ന് അറിയിച്ച് സരിത ശ്രീധരന്‍ നായര്‍ക്ക് മെയില്‍ അയച്ചത്. ലക്ഷ്മി നായര്‍ എന്ന പേരിലാണ് ഇമെയില്‍. 25 ലക്ഷം രൂപ കൈപ്പറ്റിയ ശേഷമാണ് സരിത ശ്രീധരന്‍ നായര്‍ക്ക് ഇമെയില്‍ അയച്ചത്.

ഈ ദിവസം തന്നെയാണ് ടെന്നി ജോപ്പനും ബിജുവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ശ്രീധരന്‍ നായരുമായി സംസാരിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.

ഇതേസമയം സോളര്‍ തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

സോളാര്‍ തട്ടിപ്പ് പരാതിയില്‍ വിട്ടുപോയതിനാലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തെന്ന് അഭിഭാഷകന്‍ സോണി കെ ഭാസ്‌കരന്റെ ഗുമസ്ത്ന്‍ വെളിപ്പെടുത്തി. അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് താന്‍ വിട്ടുപോയ ഭാഗം നിരുത്തിയതെന്നും ഗുമസ്തന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!