നിതാഖത്ത് സമയപരിധി നാല് മാസത്തേക്ക് നീട്ടയേക്കും.

സൗദി: നിതാഖത്ത് സമയപരിധി നാല് മാസത്തേക്ക് കൂടി നീട്ടിയേക്കും. ഇതുസംബന്ധിച്ച് സൗദി തൊഴില്‍ മന്ത്രാലയം ഇന്നുച്ചയ്ക്ക് വാര്‍ത്താസമ്മേളനം നടത്തും. അനധികൃത താമസക്കാര്‍ക്ക് നിയമവിധേയരാവാന്‍ സൗദി ഗവണ്‍മെന്റ് അനുവദിച്ച മൂന്നു മാസത്തെ ഇളവ് നാളെ(ബുധന്‍ 03/07/2013) അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടുന്നത് സംബന്ധിച്ച തീരുമാനം.

തിങ്കളാഴ്ച ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരുന്നു.

വിദേശകാര്യ മന്ത്രാലയം ഉച്ചയ്ക്കു ചേര്‍രുന്ന വാര്‍ത്താ സമ്മേളനത്തില്‍ തീയതി നീട്ടുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് പ്രഖ്യപനം നടത്തുകയെന്നാണ് കരുതുന്നത്.

Share news
error: Content is protected !!
Scroll to Top