HIGHLIGHTS : 1.8 kg of cannabis seized in Thanur Theyala; Two arrested

താനൂർ: തെയ്യാലയിൽ 1.8 കി. ഗ്രാം കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. താനൂർ തെയ്യാല -ഓമച്ചപ്പുഴ റോഡിൽ മോട്ടോർസൈക്കിളിൽ കടത്തിക്കൊണ്ടുവന്ന 1840ഗ്രാം കഞ്ചവാണ് പിടികൂടിയത്.
തെയ്യാല വെങ്ങാട്ടമ്പലം സ്വദേശിയായ കുണ്ടിൽ പരേക്കാട്ട് ഉസ്മാൻ , കോറാട് പുൽപ്പറമ്പ് സ്വദേശി പെരൂളിൽ മുഹമ്മദ് റാഷിദ് എന്നിവരെയാണ് പിടികൂടിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് നു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് താനൂർ ഡിവൈഎസ്പി പ്രമോദ് പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് താനൂർ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം, സബ് ഇൻസ്‌പെക്ടർ മാരായ സുജിത്ത്,പ്രമോദ്, എസ് സി പി ഒ മാരായ സുജിത്ത്, ഷമീർ, രാഗേഷ് സി പി ഒ മാരായ അനീഷ്, ഷിബു,ലിബിൻ , എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
ബുധനാഴ്ച്ച രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു