
കണ്ണൂര്‍: കണ്ണൂര്‍ കൈതപ്രത്ത് 49കാരന്‍ വെടിയേറ്റ് മരിച്ചു. കൈതപ്രം സ്വദേശി രാധാകൃഷ്ണന്‍ ആണ് കൊല്ലപ്പെട്ടത്. വൈകിട്ട് 7.30ന് നിര്‍മാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം. ടാക്‌സി ഡ്രൈവറാണ് കൊല്ലപ്പെട്ട രാധാകൃഷ്ണന്‍. സംഭവത്തില്‍ പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെടിയൊച്ചയും നിലവിളിയും കേട്ട് തൊട്ടടുത്തുണ്ടായിരുന്നു ആളുകള്‍ ഓടിയെത്തുമ്പോഴാണ് രാധാകൃഷ്ണന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ പരിയാരം മെഡി.കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. പൊലീസ് എത്തുമ്പോള്‍ ഈ വീടിനു സമീപം മദ്യലഹരിയില്‍ നില്‍ക്കുകയായിരുന്നു സന്തോഷ്. തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി.
ലൈസന്‍സുള്ള തോക്ക് സ്വന്തമായുള്ള ഇയാള്‍ വെടിവയ്പ്പില്‍ പരിശീലനം നേടിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കാനായി പഞ്ചായത്തിനു കീഴിലുള്ള ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് സന്തോഷ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




