HIGHLIGHTS : Calicut University News; Congratulatory Ceremony

അനുമോദനച്ചടങ്ങ്
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പ് റിട്ട. പ്രൊഫസര്‍ ഡോ. ആര്‍. സുരേന്ദ്രന് ‘നതാലി വിവര്‍ത്തന പുരസ്‌കാരം’ ലഭിച്ചതിന്റെ അനുമോദന ചടങ്ങ് മാര്‍ച്ച് 21-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ വൈസ് ചാന്‍സിലറുടെ സാന്നിധ്യത്തില്‍ നടക്കും.
പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ പി.എച്ച്.ഡി. (നോണ്‍ എന്‍ട്രന്‍സ്, എനി ടൈം രജിസ്ട്രേഷന്‍) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആര്‍. – ജെ.ആര്‍.എഫ്., ഇന്‍സ്പയര്‍ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടൊഴിവാണുള്ളത്. ‘ ഫോട്ടോണിക് ബയോസെന്‍സര്‍ ‘, ‘ കെമിക്കല്‍ മോഡിഫൈഡ് ഗ്രാഫീന്‍ ‘ എന്നീ വിഷയങ്ങളില്‍ ഡോ. ലിബു കെ. അലക്സാണ്ടറിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവര്‍ മതിയായ രേഖകളും ബയോഡാറ്റയും സഹിതം മാര്‍ച്ച് 27-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.വോക്. ( 2021 മുതല്‍ 2024 വരെ പ്രവേശനം ) അപ്ലൈഡ് ബയോടെക്നോളജി, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് (വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്സ്), ( 2021 പ്രവേശനം ) മള്‍ട്ടിമീഡിയ, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് – നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ഒന്നാം സെമസ്റ്റര്‍ എം.വോക്. ( 2020 പ്രവേശനം ) അപ്ലൈഡ് ബയോടെക്നോളജി, മള്‍ട്ടിമീഡിയ നവംബര്‍ 2023 പരീക്ഷകള്‍ക്കും പിഴ കൂടാതെ ഏപ്രില്‍ ഏഴ് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് മാര്‍ച്ച് 24 മുതല്‍ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ ( 2014, 2015, 2016 പ്രവേശനം ) ബി.കോം., ബി.ബി.എ. സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ( CBCSS – 2019 പ്രവേശനം ) എം.എ. ഇക്കണോമിക്‌സ്, മൂന്നാം സെമസ്റ്റര്‍ ( CBCSS – 2018 പ്രവേശനം ) എം.എ. ഇസ്ലാമിക് ഹിസ്റ്ററി സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ രണ്ട് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ ( 2020 പ്രവേശനം ) എം.എ. ഹിന്ദി നവംബര്‍ 2023 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം.
രണ്ട്, നാല് സെമസ്റ്റര്‍ ( CBCSS – PG – 2019 പ്രവേശനം ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ( 2019 പ്രവേശനം ) എം.ടി.ടി.എം. സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2024 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ ( CBCSS – UG ) ബി.കോം., ബി.ബി.എ. നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു