Section

malabari-logo-mobile

സൗദിയില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ നടപ്പിലാക്കി.

HIGHLIGHTS : ദമാം : മയക്കുമരുന്ന് കേസില്‍ സൗദിയില്‍ പിടിയിലായ

ദമാം : മയക്കുമരുന്ന് കേസില്‍ സൗദിയില്‍ പിടിയിലായ രണ്ടു മലയാളികള്‍ക്ക് വധശിക്ഷ നടപ്പിലാക്കി. വണ്ടൂര്‍ പുല്ലൂപറമ്പ് അമ്പലത്ത് ഹംസ അബൂബേക്കര്‍(56), കോഴിക്കോട് നടക്കാവ് കാരാട്ട് റോഡില്‍ നസീബ് ഹൗസില്‍ മുഹമ്മ്ദ് സലീം(ശൈഖ് മസ്താന്‍ 38) എന്നിവര്‍്ക്കാണ് സൗദി ആഭ്യന്തരവകുപ്പ് വധശിക്ഷ നടപ്പാക്കിയത്. ഇവരുടെ ശിക്ഷ നടപ്പാക്കിയത് ദമാമില്‍ വച്ചാണ്.

ഹംസയുടെ ഭാര്യ : സുബിന, മക്കള്‍ : സജിന,അന്‍സു. സലീമിന്റെ ഭാര്യ ജംഷിജയും മകള്‍:നെസ്‌വയുമാണ്.

sameeksha-malabarinews

2004 ജനുവരിയില്‍ കരിപ്പൂരില്‍ നിന്നും എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ ഹംസയില്‍ നിന്ന് രണ്ട് കിലോ തൂക്കം വരുന്ന മയക്കുമരുന്ന് അധികൃതര്‍ പിടികൂടിയിരുന്നു. ഹംസയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഈ കേസില്‍ സലീമും പിടിയിലാകുന്നത്.

2006 ലാണ് സൗദി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് പുനര്‍ വിചാരണയും മറ്റു നിയമനടപടികളും നടന്നെങ്കിലും കുറ്റം സംശയാതീതമായി തെളിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ വധശിക്ഷ നടപ്പലാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!