ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട കൗമാരക്കാരിക്ക് ചാട്ടയടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മുതിര്‍ന്നയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് വീട്ട് തടങ്കലും ചാട്ടവാറടിയും. മാലിദ്വീപിലാണ് ഈ വിചിത്രമായ ശിക്ഷ വിധിച്ചിരിക്കുന്നത്. 16 കാരിയായ കൗമാരക്കാരി തന്നെകാള്‍ മുതിര്‍ന്ന 29 കാരനുമായാണ് സെക്‌സിലേര്‍പ്പെട്ടതിനാണ് 100 ചാട്ടവാറടിയും 8 മാസം വീട്ടുതടങ്കലും കോടതി വിധിച്ചത്. പെണ്‍കുട്ടി മൈനറായതിനാല്‍ പ്രായപൂര്‍ത്തിയായതിനു ശേഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

കുടുംബത്തിന് മുന്നില്‍ പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയിരുന്നു. യുവാവിനും കനത്ത് ശിക്ഷയാണ് വിധിച്ചത്. ഇയാള്‍ക്ക് പത്ത് വര്‍ഷം തടവ് ലഭിച്ചതായി മാലിദ്വീപിലെ ന്യൂസ് ഏജന്‍സിയായ മൈനിമാന്‍ റിപ്പോര്‍ട്ടു ചെയ്തു.

Share news
error: Content is protected !!
Scroll to Top