നെടുമ്പാശേരിയില്‍ വന്‍ വിമാദുരന്തം ഒഴിവായി

കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം ഒഴിവായി. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്‍റെ കൊളംബോയിലേക്കുള്ള വിമാനമാണ് അപകടത്തില്‍ നിന്നു രക്ഷപെട്ടത്.  രാവിലെ ടേക്ക് ഓഫിനു തൊട്ടുമുന്‍പ് ബ്രേക്കിങ് അസംബ്ലിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. രാവിലെ പത്തരയ്ക്കു കൊളംബോയിലേക്കു പോകേണ്ട വിമാനത്തിനരികിലൂടെ നടക്കുകയായിരുന്ന അഗ്നിശമന വിഭാഗം ജീവനക്കാരന്‍റെ കാലില്‍ ഏതോ ഉപകരണത്തിന്‍റെ ഭാഗം തട്ടിയതോടെയാണു സംഭവം അറിഞ്ഞത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വസ്തു ബ്രേക്കിങ് അംബ്ലിയുടെ ഭാഗമാണെന്നു കണ്ടെത്തിയത്.

എഞ്ചിനീയറിഗ് വിഭാഗത്തിന്റെ അറ്റകുറ്റപ്പണിക്ക് ശേഷം ഉച്ചക്ക് ഒരു മണിക്ക് വിമാനം കൊളംബോയിലേക്ക് തിരിച്ചു.

Share news
error: Content is protected !!
Scroll to Top