Section

malabari-logo-mobile

സ്‌നോഡന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് നിക്കരാഗ്വേയും വെനസ്വേലയും

HIGHLIGHTS : നിക്കരാഗ്വേ: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന

നിക്കരാഗ്വേ: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് നിക്കരാഗ്വേയും വെനസ്വേലയും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി. അമേരിക്ക ലോകത്തുള്ള ഇന്റര്‍നെറ്റ് മൊബൈല്‍ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്ന് വെളിപ്പെടുത്തിയ ശേഷം സ്‌നോഡന്‍ രാജ്യം വിടുകയായിരുന്നു. സ്‌നോഡന്‍ ഇപ്പോള്‍ മോസ്‌കോയിലെ ഷെര്‍മത്യോവ വിമാനത്താവളത്തില്‍ കഴിയുകയാണ്.

സോഡന് അഭയം നല്‍കാന്‍ നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയും തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു മുമ്പ് ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങള്‍ സ്‌നോഡന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.

sameeksha-malabarinews

മാനുഷിക പരിഗണന വെച്ചാണ് അഭയം നല്‍കാന്‍ ശ്രമിക്കുന്നതെന്ന് മഡുറോയും സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അഭയം നല്‍കുമെന്ന് നിക്വാരയും വ്യക്തമാക്കി. അതെസമയം ഇതെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!