ചെമ്മാട് ഹര്‍ത്താലിനിടെ സംഘര്‍ഷം

കോണ്‍ഗ്രസ് അംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു

ചെമ്മാട്: നവരക്കായ് പാടം നികത്തുന്നതിനെതിരെ ജനകീയ സമിതി തിരൂരങ്ങാടില്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലില്‍ സംഘര്‍ഷം. ചെമ്മാട്-കോഴിക്കോട് റോഡില്‍ തുറന്നുവെച്ച രണ്ട് കടകള്‍ അടപ്പിക്കുന്നതിനെ ചൊല്ലി ഹര്‍ത്താല്‍ അനുകൂലികളും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഭവസ്ഥലത്തുനിന്ന് തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം പട്ടാളത്തില്‍ ഹംസയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഹര്‍ത്താലിനെ തുടര്‍ന്ന് ഭൂരിഭാഗം കടകളും അടഞ്ഞ് കിടക്കുകയാണ.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top