Section

malabari-logo-mobile

പ്രകൃതി വിരുദ്ധ പീഡനം; മധ്യപ്രദേശില്‍ എണ്‍പതി വയസ്സുള്ള മന്ത്രി രാജിവെച്ചു

HIGHLIGHTS : ഭോപ്പാല്‍: വീട്ടുജോലിക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന

ഭോപ്പാല്‍: വീട്ടുജോലിക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മധ്യപ്രദേശ് ധനമന്ത്രി രാഘവ്ജി രാജിവെച്ചു.

എണ്‍പതുവയസ് തികയാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കവെയാണ് ലൈംഗികാരോപണത്തെ തുടര്‍ന്ന് ആദേഹത്തിന് രാജിവെക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാറിന് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

sameeksha-malabarinews

കഴിഞ്ഞ അഞ്ചുവര്‍ഷമായി തന്നെ രാഘവ്ജി പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചയ്ക്കിരയാക്കി വരികയാണെന്ന് ആരോപിച്ച് മുപ്പതുകാരനായ ഹബീബ്ഗഞ്ചാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതെസമയം തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് രാഘവ്ജി പ്രതികരിച്ചു.

പരാതി വന്നയുടന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ നരേന്ദ്രസിങ് ടോമര്‍ അടക്കമുള്ള നേതാക്കളുമായി ചര്‍്ചനടത്തി. ഇതെ തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് മന്ത്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!