സദാചാര പോലീസ് ചമഞ്ഞ് ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: സദാചാരപോലീസ് ചമഞ്ഞെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ റാഷിദി(23)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്.

കേസിലെ ഒന്നാം പ്രതിയായ ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഷംസുദീനെ(34) മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭര്‍തൃമതിയായ യുവതിയുടെ വീട്ടില്‍ കഴിഞ്ഞദിവസം ഒരു യുവാവ് എത്തിയിരുന്നു. ഈ സമയം പ്രതികളായ ഇരുവരും വീട്ടില്‍ കയറി യുവാവിനെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇരുവരെയും ശരിക്കും കൈകാര്യം ചെയ്തുവിടുകയായിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top