Section

malabari-logo-mobile

സ്‌നേഹാക്ഷരം പദ്ധതിയിലൂടെ പത്തരലക്ഷം രൂപയുടെ പഠനസാമഗ്രികള്‍ നല്‍കി

HIGHLIGHTS : വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സ്‌നേഹാക്ഷരം പദ്ധതിയിലൂടെ ഏഴ് അധ്യയന

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സ്‌നേഹാക്ഷരം പദ്ധതിയിലൂടെ ഏഴ് അധ്യയന ദിവസത്തിനുള്ളില്‍ 5000ത്തിലധികം പ്രളയബാധിത വിദ്യാര്‍ത്ഥികള്‍ക്ക് 10.5 ലക്ഷത്തിലധികം രൂപയുടെ പഠന സാമഗ്രികള്‍ ലഭ്യമാക്കി.
സംസ്ഥാനത്തെ 312 വി.എച്ച്.എസ്.ഇ, എന്‍.എസ്.എസ് യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ചതും, നോട്ടുബുക്കുകളടക്കം വിദ്യാര്‍ത്ഥികള്‍ സ്വയം നിര്‍മ്മിച്ചതുമായ പഠനസാമഗ്രികളാണ് വി.എച്ച്.എസ്.ഇ വോളണ്ടിയര്‍മാര്‍ വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിത വിദ്യാര്‍ത്ഥികള്‍ക്കായ് സ്‌കൂളുകളിലും വീടുകളിലുമായി എത്തിച്ചത്. ബാഗുകള്‍, കുടകള്‍, നോട്ടു ബുക്കുകള്‍, ചോറ്റുപാത്രം, വാട്ടര്‍ബോട്ടിലുകള്‍, എഴുത്തു/വരസാമഗ്രികള്‍ തുടങ്ങിയ പഠനസാമഗ്രികളാണ് നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!