Section

malabari-logo-mobile

സ്ത്രീകളിലും വിദ്യാര്‍ത്ഥികളിലും മദ്യപാനശീലം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

HIGHLIGHTS : തൃശ്ശൂര്‍ : സ്ത്രീകളിലും കുട്ടികളിലും മദ്യപാനശീലം വര്‍ദ്ധിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെയും പോലിസിന്റെ

തൃശ്ശൂര്‍ : സ്ത്രീകളിലും കുട്ടികളിലും മദ്യപാനശീലം വര്‍ദ്ധിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെയും പോലിസിന്റെ ‘അവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ (ഒ ആര്‍ സി) പദ്ധതിയുടെ കണക്കുകള്‍. സ്ത്രീകളെ മദ്യപാനത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ പ്രതേ്യക പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ഗ്രാമങ്ങളില്‍ 5 ശതമാനം സ്ത്രീകളും, നഗരങ്ങളില്‍ 20 ശതമാനം സ്ത്രീകളും എക്‌സൈസ് വകുപ്പിന്റെ കണക്കു പ്രകാരം മദ്യപാന ശീലമുള്ളവരാണ്. 10 വര്‍ഷത്തിനിടക്ക് നാലിരട്ടി വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ബിവറേജസ് വില്‍പ്പനശാലകളില്‍ ക്യൂ നില്‍ക്കുന്നവരില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നുണ്ട്. പ്രഫഷണല്‍ കോളേജുകളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ മദ്യപാനം വ്യാപകമാണ്.

ഭാരിച്ച ഉത്തരവാദിത്തവും ജോലിയിലെ സമ്മര്‍ദ്ധവും കുടുംബപ്രശ്‌നങ്ങളുമാണ് ഏറെ പേരെയും മദ്യപാനികളാക്കുന്നത്. മദ്യസല്‍ക്കാരങ്ങളില്‍ കമ്പനിക്ക് വേണ്ടി അല്‍പ്പം മദ്യപിക്കന്നത് ചിലരെ സ്ഥിരം മദ്യപരാക്കുന്നു. അമിത മദ്യപാനികളായ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ഭാര്യമാര്‍ ജീവിതം തുടരുന്നുണ്ടെങ്കിലും അതേ ശീലമുള്ള ഭാര്യയെ 90 ശതമാനവും ഉപേക്ഷിക്കുകയാണ്.

sameeksha-malabarinews

കുട്ടികള്‍ക്കിടയില്‍ മദ്യപാനവും, ലഹരി ഉപയോഗവും വര്‍ദ്ധിക്കുകയാണെന്ന് പോലീസിന്റെ ‘അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി’ അധികൃതര്‍ പറയുന്നു. ഏപ്രിലില്‍ തൃശ്ശൂര്‍ ജില്ലയിലെ 125 എയ്ഡഡ് / സി ബി എസ് ഇ സ്‌കൂളുകളിലെ 430 വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ ക്യാമ്പിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായത്. ഇതനുസരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 10 ശതമാനവും മദ്യമോ മറ്റു ലഹരി ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്നവരാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാത്ഥികളിലും മദ്യപാനശീലം കണ്ടെത്തിയതായി അധികൃതര്‍ പറയുന്നു. ബീഡിക്ക് അടിമായായവരും മദ്യത്തിന് പകരം വൈറ്റ്‌നര്‍ ഉപയോഗിക്കുന്നവരും ഉണ്ട്. അടുത്ത സുഹൃത്തുകളില്‍ നിന്നാണ് ഇത്തരം ലഹരി ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതെന്ന് ഒ.ആര്‍. സി തൃശ്ശൂര്‍ ജില്ലാ കോഓഡിനേറ്റര്‍ പറഞ്ഞു. സി ബി എസ് ഇ സ്‌കൂളുകളിലും സ്ഥിതി സമാനമാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!