കുനിയില്‍ ഇരട്ടക്കൊല; മരിച്ചയാളുടെ മകന് കുത്തേറ്റു

മുക്കം: ഇരട്ടക്കൊലകേസില്‍ മരിച്ചയാളുടെ മകന് കുത്തേറ്റു. ഇരട്ടക്കൊലപാതകത്തില്‍ കുനിയിലെ കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവരായിരുന്നു മരിച്ചത്. ഇതില്‍ അബൂബക്കറിന്റെ മൂത്തമകന്‍ കൊളക്കാടന്‍ ഗുലാം ഹുസൈന്‍ എന്ന അജ്ജുവിനു (30) നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ഓടെ മുക്കത്തിനടുത്ത് വലിയ പറമ്പില്‍ വെച്ച് ആക്രമണമുണ്ടായത്.

അരീക്കോട് ഭാഗത്തേക്ക് ടിപ്പര്‍ ലോറി ഓടിച്ചു പോകുകയായിരുന്ന ഗുലാം ഹുസൈനെ ബൈക്കിലും കാറിലുമായി എത്തിയ സംഘം ആക്രമിച്ചെന്നാണ് പരാതി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗുലാം ഹുസൈനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവുമായി ബന്ധപ്പെട്ട് വലിയ പറമ്പില്‍ താമസിക്കുന്ന നജ്മുദ്ദീനും സംഘത്തിനുമെതിരെ കേസെടുത്തു.

എ ഡി ജി പി ശങ്കര്‍ റെഡ്ഢി, എസ്.പി രാജ്‌മോഹന്‍, ഡി വൈ എസ് പി ജയ്‌സണ്‍ കെ അബ്രഹാം എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

 

 

Share news
error: Content is protected !!
Scroll to Top