ശശി തരൂര്‍ കോണ്‍ഗ്രസ് വക്താവ്

ദില്ലി: കേന്ദ്രമന്ത്രി ശശിതരൂരിനെ കോണ്‍ഗ്രസ് വക്താവായി നിയമിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദൃശ്യമാധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള പാനലിലാണ് തരൂര്‍ ഇടം നേടിയിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിയമനമെന്ന് മാധ്യമ വിഭാഗ മേധാവിയായ ജനാര്‍ദ്ദനന്‍ ദ്വിവേദി വ്യക്തമാക്കി.

മറ്റു വക്താക്കള്‍ കേന്ദ്രമന്ത്രിമാരായ സച്ചിന്‍ പൈലറ്റ്, ജോ്യതിരാദിത്യ സിന്ധ്യ, മനീഷ് തിവാരി, ആര്‍ പിഎല്‍സി സിംഗ്, ജയന്ദി നടരാജന്‍, മീനാക്ഷി നടരാജന്‍ എംപി, കൃഷ്ണദേവഗൗഡ, വീരേന്ദ്ര ഗൗഡ, മനു അഭിഷേക് സിംഗ്‌വി, ഗിരിജാ വ്യാസ്, സഞ്ജയ് നിരുപം എന്നിവരാണ്.

Share news
error: Content is protected !!
Scroll to Top