സോളാര്‍ വേള്‍ഡിന്റെ ഓഹരികള്‍ ഖത്തര്‍ സോളാര്‍ വാങ്ങി

ദോഹ: ഉയര്‍ന്ന ഗുണമേന്മയുളെള സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതിന് പേരു കേട്ട ജര്‍മ്മനിയിലെ സോളാര്‍ വേള്‍ഡ് എ ജിയുടെ ഓഹരികള്‍ ഖത്തര്‍ സോളാര്‍ കമ്പനി വാങ്ങി. സോളാര്‍ പാനലുകളിലെ ബി എം ഡബ്ലിയു എന്നറിയപ്പെടുന്ന സോളാര്‍ വേള്‍ഡ് എ ജിയുടെ 29 ശതമാനം ഓഹരികളാണ് ഖത്തര്‍ ഫൗണ്ടേഷന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഖത്തര്‍ സോളാര്‍ വാങ്ങിയത്. ഗുണമേന്മയുള്ള സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതില്‍ പേരുകേട്ട സ്ഥാപനമാണ് ജര്‍മ്മനിക്കു പുറമേ അമേരിക്കയിലും ഫാക്ടറിയുള്ള സോളാര്‍ വേള്‍ഡ്. പാരമ്പര്യേതര ഊര്‍ജ്ജോത്പാദനത്തിന് ജര്‍മ്മനി നല്‍കി വരുന്ന സബ്‌സിഡി വെട്ടിക്കുറക്കുകയും ചൈന വില കുറഞ്ഞ സോളാര്‍ പാനലുകള്‍ വിപണിയില്‍ ഇറക്കുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു സോളാര്‍ വേള്‍ഡ്.
Share news
error: Content is protected !!
Scroll to Top