ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസിന് മൂന്ന് ദിവസം കൊണ്ട് മൂന്ന് കോടി.

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് ബോക്‌സോഫീസില്‍ ചരിത്ര വിജയം. റിലീസായി മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം സ്വന്തമാക്കിയത് നൂറ് കോടി രൂപയാണ്. കഴഞ്ഞ വര്‍ഷം ഈദിന് പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ ഏക് താ ടൈഗറിന്റെ ആറു ദിവസം കൊണ്ട് 100 കോടി സ്വന്തമാക്കിയെന്ന റെക്കോര്‍ഡാണ് ചെന്നൈ എക്‌സ്പ്രസ് തകര്‍ത്തിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ നാലാമത്തെ നൂറുകോടി തികച്ച ചിത്രമാണ് ചെന്നൈ എക്‌സ്പ്രസ്. മുഴുനീള എന്റര്‍ടെയിനറായ ഈ ചിത്രത്തിന് ആദ്യ ദിനത്തില്‍ തന്നെ വന്‍ സ്വീകരണമാണ് ലഭിച്ചത്. മുംബൈല്‍ നിന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് വരുന്ന യുവാവിന്റെ കഥയാണ് രോഹിത് ഷെട്ടി ചിത്രത്തിലൂടെ പറയുന്നത്. ഈ ചിത്രത്തില്‍ ദീപികയാണ് ഷാരൂഖിന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്.

Share news
error: Content is protected !!
Scroll to Top