Section

malabari-logo-mobile

സഊദിയില്‍ വാഹനാപകടം: നാല് ഖത്തറികള്‍ മരിച്ചു

HIGHLIGHTS : ദോഹ: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഖത്തറികള്‍

ദോഹ: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഖത്തറികള്‍ തല്‍ക്ഷണം മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. കിഴക്കന്‍ സഊദി അറേബ്യയിലെ അല്‍അഹ്‌സയിലെ ആളൊഴിഞ്ഞ മരുഭൂമിയിലായിരുന്നു അപകടം. ഖത്തറി സംഘം സഞ്ചരിച്ചിരുന്ന ഫോര്‍ വീലര്‍ വാഹനം ഇളകുന്ന മണല്‍ക്കൂനയില്‍പ്പെട്ട് മറിയുകയായിരുന്നു. നിരവധി തവണ കരണം മറിഞ്ഞ ശേഷമാണ് വാഹനം നിന്നത്. നാലു പേര്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചതായാണ് സഊദി പൊലീസ് അറിയിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മൃതശരീരങ്ങളും പരുക്കേറ്റവരേയും അല്‍ഹസയിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. ഈദ് അവധിക്കാലം ചെലവഴിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.  മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന്  സഊദി പത്രമായ അല്‍ഹയഃ തങ്ങളുടെ വെബ്‌സൈറ്റില്‍ നല്‍കിയ ബ്രേക്കിംഗ് ന്യൂസില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് സഊദി അറേബ്യ. പ്രതിദിനം 17 പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുകയും (ഓരോ 40 മിനുട്ടിലും ഒരാള്‍ വീതം) പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ 68,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.
വാഹനാപകടങ്ങള്‍ മൂലം ഒരു വര്‍ഷം 13 ബല്യണ്‍ (1,300 കോടി) റിയാലിന്റെ നഷ്ടമാണ് സഊദി അറേബ്യയിലുണ്ടാവുന്നതെന്ന് അല്‍ ഹയയുടെ വെബ്‌സൈറ്റ് ന്യൂസില്‍ പറയുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!