Section

malabari-logo-mobile

അന്തര്‍വാഹിനിയില്‍ വന്‍ തീപിടപിടുത്തം;18 നാവികരെ കാണാതായി.

HIGHLIGHTS : മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി ഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങി കപ്പലില്‍ വന്‍ തീപിടുത്തം. പതിനെട്ടോളം നാവികര്‍ കപ്പലില്‍ കുടുങ്ങിയതായി സൂ...

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി ഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങി കപ്പലില്‍ വന്‍ തീപിടുത്തം. പതിനെട്ടോളം നാവികര്‍ കപ്പലില്‍ കുടുങ്ങിയതായി സൂചന. മുംബൈ കപ്പല്‍ശാലയില്‍ അര്‍ദ്ധരാത്രിയോടെ തീപിടുത്തമുണ്ടായത്. മൂന്ന് നാവികര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കപ്പലില്‍ കുടുങ്ങിയവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. അന്തര്‍വാഹിനിയിലുണ്ടായിരുന്ന സ്‌ഫോടന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ചയാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

അതെസമയം തീ നിയന്ത്രണ വിധേയമായതായി നാവികസേന അറിയിച്ചു. എന്നാല്‍ മുങ്ങിക്കപ്പലിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. കപ്പല്‍ കടലിലേക്ക് മുങ്ങിക്കൊണ്ടിരിക്കകയാണ്.

സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി നേവി അധികൃതര്‍ അറിയിച്ചു. നിരവധി ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടതായും കടലിലേക്ക് ചാടിയതായും റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റവരെ ഇന്ത്യന്‍ നേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ കപ്പലില്‍ ഉള്ളവര്‍ തന്നെയാണോ എന്ന് വ്യക്തമല്ല.

കപ്പലില്‍ കുടുങ്ങി കിടക്കുന്ന നാവികരെ രക്ഷപ്പെടുത്തുന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഉറപ്പൊന്നു ലഭിച്ചിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!