സെക്രട്ടറിയേറ്റ് പെരുന്നയിലാണെന്ന് അധികാരികള്‍ തെറ്റിദ്ധരിക്കരുത്-ജമാഅത്തെ ഇസ്‌ലാമി

വേങ്ങര: കേരളത്തിലെ പിന്നാക്കം നില്‍ക്കുന്നവരുടെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന ജാതിമത ശക്തികളുടെ ഭയപ്പെടുത്തലിന് വിധേയപ്പെടരുതെന്നും സെക്രട്ടറിയേറ്റ് പെരുന്നയിലല്ലെന്നുമുള്ള തിരിച്ചറിവ് അധികാരികള്‍ക്കുണ്ടാകണമെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു. ‘കാലികറ്റ് യൂണിവേഴ്‌സിറ്റിയെ വിദ്യാഭ്യാസത്തിന് വിട്ടുകൊടുക്കുക’ എന്നാവശ്യപ്പെട്ട് എസ്.ഐ.ഒ. കേരള സോണ്‍ സംഘടിപ്പിച്ച സമരപ്രായണത്തിന് വേങ്ങരയില്‍ നല്‍കിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലികറ്റ് യൂണിവേഴ്‌സിറ്റിയുടെ കെടുകാര്യസ്ഥത പരിഹരിക്കാന്‍ അധികാരികള്‍ നടപടികള്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.ഐ.ഒ. സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വ്വകലാശാലയുടെ ഭാരം കുറക്കാനാവശ്യമായ സംവിധാനങ്ങള്‍ സര്‍ക്കാര്‍ കൈകൊള്ളണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയില്‍ എസ്.ഐ.ഒ. സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാഥ ക്യാപ്റ്റനുമായ സമീര്‍ നീര്‍ക്കുന്നം, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി ഹബീബ് ജഹാന്‍, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് എ.ടി. ശറഫുദ്ദീന്‍, എസ്.ഐ.ഒ. സംസ്ഥാന സെക്രട്ടറി നിസാര്‍ കെ.എസ്. എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ. മലപ്പുറം ജില്ലാ പ്രസിഡന്റ് തൗഫീഖ് മമ്പാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജമല്‍ കാരക്കുന്ന് സ്വാഗതവും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top