പരപ്പനങ്ങാടി : പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയെ രാജ്യദ്രോഹകുറ്റംചുമത്തി മുംബൈപോലീസ് അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം. നിരവധിയിടങ്ങളില്‍ പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും നടന്നു.
കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള ഭരണകൂടത്തിന്റെ കടന്നു കയറ്റത്തെ ചെറുക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനം ശ്രദ്ധേയമായി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റത്തെ ചോദ്യംചെയ്യുന്നതായരുന്നു വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകള്‍. നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ വായ്മൂടികെട്ടി പ്രകടനത്തില്‍ പങ്കെടുത്തു.
പ്രകടനത്തിന് നവാസ് ആലുങ്ങല്‍, നിഖില്‍ ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.




