കോഴിക്കോട് : നല്ലളത്ത് സ്വകാര്യബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന നല്ലളം ഹാനാറോഡില് കുറ്റിക്കാട്ടു പറമ്പില്‍ ഖദീജ(65)ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ തിരൂര്‍ പുത്തന്‍ വീട്ടില്‍ കോമളം, കൊളത്തറ സ്വദേശി ശാലിനി(44) എന്നിവരെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
തരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ATA ബസ്സാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




