Section

malabari-logo-mobile

സി സോണ്‍ കലാമേളവേദി പിഎസ്എംഒ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരതില്‍

HIGHLIGHTS : തിരൂരങ്ങാടി: ഇത്തവണ

തിരൂരങ്ങാടി: ഇത്തവണ പിഎസ്എംഒ കോളേജിന് അനുവദിച്ച സര്‍വകലാശാല സി സോണ്‍ കലാമേളവേദി വേണ്ടെന്ന് വെക്കാനുള്ള കോളേജ് അധികൃതരുടെ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്.

ഇന്ന് കോളേജില്‍ വിദ്യാര്‍ത്ഥികളൊന്നടങ്കം പഠിപ്പു മുടക്കി സമരം ചെയ്തു. സീസോണിന് കലാവേദി പിഎസ്എംഒയ്ക്ക് നല്‍കിയ കത്തിനു പിന്നാലെ കോളേജ് പ്രിന്‍സിപ്പാള്‍ കലാമേള നടത്താനാകില്ലെന്ന് സര്‍വകലാശാലയ്ക്ക് കത്ത് കൊടുത്തതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. യൂണിയന്‍ മാനേജ്‌മെന്റല്‍ സമ്മര്‍ദ്ദം ചെലുത്തി വീണ്ടും കത്തുനല്‍കിയെങ്കിലും സര്‍വകലാശാല അധികൃതര്‍ തേഞ്ഞിപ്പലത്തെ ക്യാമ്പസില്‍ തന്നെ വച്ച് സീസോണ്‍ സംഘടിപ്പിക്കാന്‍ നീക്കം തുടങ്ങിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിന്റെ പാത സ്വീകരിച്ചത്.

sameeksha-malabarinews

നാളെ മുതല്‍ വേദി ലഭിക്കുന്നതുവരെ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി സമരം തുടരുമെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വഹാബ് മലബാറി ന്യൂസിനോട് പറഞ്ഞു.

ഒമ്പതുവര്‍ഷം തുടര്‍ച്ചയായി സീസോണ്‍ ചാമ്പ്യന്‍മാരായ പിഎസ്എംഒ എണ്‍പതുകള്‍ മുതല്‍ കലാരംഗത്ത് ശക്തമായ സാനിദ്ധ്യമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!