Section

malabari-logo-mobile

തിരുരങ്ങാടിയില്‍ സംഘര്‍ഷം; ലാത്തിചാര്‍ജ്ജ്

HIGHLIGHTS : തിരൂരങ്ങാടി: തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിക്ക് മുന്നിലെ

തിരൂരങ്ങാടി: തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിക്ക് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ബോര്‍ഡു വെച്ചതുമായ് ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. കോണ്‍ഗ്രസ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. തുടര്‍ന്ന് പോലീസ് ലാത്തി വീശി. നിരവധിപേര്‍ക്ക് പരിക്കേറ്റതായി സൂചന. ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്.

ഇന്നലെ രാത്രി മുസ്ലീംലിഗ് പ്രവര്‍ത്തകര്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നിടത്ത് ബൗത്തുല്‍ റഹ്മ എന്ന പരിപാടിയുടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ മുതല്‍ ഓട്ടോ തൊഴിലാളികള്‍ തിരൂരങ്ങാടിയില്‍ പണിമുടക്കുകയാണ്. സമരം ഒത്തുതീര്‍ക്കാന്‍ തിരൂരങ്ങാടി പോലീസ് വിളിച്ചുചേര്‍ത്ത അനുരജ്ഞന ചര്‍ച്ച അലസിയതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.

sameeksha-malabarinews

തുടര്‍ന്ന് പ്രകടനമായ് എത്തിയ കോണ്‍ഗ്രസുകാരുടെ നേതൃത്വത്തിലുള്ള സംഘം ഈ ബോര്‍ഡ് അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇത് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ എതിര്‍ത്തോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. തിരൂരങ്ങാടി, തേഞ്ഞിപ്പലം സ്‌റേറഷനുകളിലെ പോലീസ് രംഗത്തെത്തി

ഇന്ന് വൈകീട്ട് 5 മണിക്ക് മലപ്പുറം ഡിവൈഎസ്പി അഭിലാഷിന്റെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടക്കും.

തിരൂരങ്ങാടിയില്‍ സംഘര്‍ഷം തുടരുന്നു;രൂക്ഷമായ കല്ലേറ്; പോലീസുകാരന് പരിക്ക്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!